Tuesday, November 11, 2014

മൂത്രാശയഅണുബാധ | URINARY TRACT INFECTION


കൂവപ്പൊടിയും പൂജാകദളിപ്പഴവും ചേര്‍ത്ത് കഴിച്ചാല്‍ മൂത്രാശയഅണുബാധയ്ക്ക് ആശ്വാസം ഉണ്ടാകും.

Monday, November 10, 2014

പ്രമേഹം | DIABETES

100 വര്‍ഷത്തിലേറെ പഴക്കമുള്ള ആര്യവേപ്പിന്‍റെ 11 ഇലകള്‍ അര്‍ദ്ധരാത്രിയില്‍ പറിച്ച്, 108 ദിവസം തുടര്‍ച്ചയായി കഴിച്ചാല്‍ പ്രമേഹം പൂര്‍ണ്ണമായി മാറും.
------------------------------------------------------------------------------------------------------------------
കാട്ടുജീരകം (IRON WEED - VERNONIA ANTHELMINTICA WILD), ജീരകം, അയമോദകം, ഉലുവ ഇവ തുല്യമായി എടുത്ത് വറുത്ത് പൊടിച്ച്, ഓരോ ടീ സ്പൂണ്‍ പൊടി ചൂടുവെള്ളത്തില്‍ കലക്കി, ദിവസം മൂന്നു നേരം കഴിക്കുക.

(കാട്ടുജീരകം എന്നത് കരിഞ്ജീരകം അല്ല)
 
-------------------------------------------------------------------------------------------------------------------------

 പരിപ്പ് കറി വെയ്ക്കുമ്പോള്‍ അതിന്‍റെ കൂടെ ആവര (ആവാരം, Cassia ariculata / Senna auriculata) യുടെ പൂവ് ചേര്‍ത്ത് പാചകം ചെയ്ത് കഴിച്ചാല്‍ പ്രമേഹം മാറും.

കണിക്കൊന്നയോട് സാമ്യം ഉള്ള ചെടിയും പൂവുമാണ് ആവരയുടേത്. മാറാതെ ശ്രദ്ധിക്കണം.




        ------------------------------------------------------------------------------------------------------------------------
 തുടക്കമാണെങ്കില്‍ പ്രമേഹം മാറാന്‍ മുക്കുറ്റി അരച്ച് നെല്ലിക്കാ വലുപ്പത്തില്‍ പാലില്‍ കഴിച്ചാല്‍ മതി. എത്ര മാരകമായ പ്രമേഹം ആണെങ്കിലും മുക്കുറ്റി കൊണ്ട് മാറും.

സര്‍വ്വരോഗസംഹാരിയായ മുക്കുറ്റി മഴക്കാലത്ത് മാത്രമേ കിട്ടുകയുള്ളൂ. മഞ്ഞുകാലത്ത് തീരെ കിട്ടില്ല. സീസണില്‍ പറിച്ച് മോദകമായോ, ഗുളമായോ സൂക്ഷിച്ച് വെച്ചാല്‍ മറ്റു കാലങ്ങളില്‍ ഉപയോഗിക്കാം.

 

തൊലിപ്പുറത്തെ അണുബാധ


തൊലിപ്പുറത്ത് അണുബാധ | SKIN INFECTION

അണുബാധ ഉള്ള ഇടത്ത് പപ്പായയുടെ വെളുത്ത കറ പുരട്ടുക. അണുബാധ പൂര്‍ണ്ണമായും മാറും. (നല്ല നീറ്റല്‍ ഉണ്ടാകും, പൊള്ളാനും സാധ്യത ഉണ്ട്.)

താല്‍ക്കാലിക ആശ്വാസത്തിന് പുളിയില, ആര്യവേപ്പില, പച്ചമഞ്ഞള്‍ ഇവ ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് അണുബാധയുള്ള ഭാഗം നന്നായി കഴുകിയാല്‍ മതി.

(യൂറോപ്യന്‍ ക്ലോസെറ്റിന്‍റെ വിവേചനരഹിത പൊതു ഉപയോഗത്തില്‍ നിന്ന് ഉണ്ടായതും പകരുന്നതുമായ "ഗുദകുട്ടകം", തുടകളുടെ ഇടുക്കിലും, ഉള്‍ഭാഗത്തും മറ്റും ഉണ്ടാകുന്ന അണുബാധയും ചൊറിഞ്ഞു പൊട്ടലും - തുടങ്ങിയവയ്ക്കെല്ലാം ഫലപ്രദമാണ് ഈ പ്രയോഗം)

Monday, November 3, 2014

കൊളസ്ട്രോൾ

കൊളസ്ട്രോള്‍ കുറയാന്‍ ഒരു പിടി കറിവേപ്പിലയും ഒരു ജാതിപത്രിയും അരച്ച് മോരില്‍ ചേര്‍ത്ത് കഴിച്ചാല്‍ മതി.

കിഡ്നി സ്റ്റോൺ

വൃക്കയിലെ കല്ലിന് ആശ്വാസം ലഭിക്കാന്‍ തേക്കിന്‍കായ അരച്ച് പാലില്‍ രാവിലെയും വൈകിട്ടും കഴിക്കുക - പച്ചിലക്കറികളും തക്കാളിയും ഒഴിവാക്കുക.

ആസ്തമയുക്കും............. ശ്വാസം മുട്ടലിനും..............


ശ്വാസതടസ്സം, ആസ്ത്മ എന്നിവയില്‍ നിന്നുള്ള മോചനത്തിന് ഒരു ഉണങ്ങിയ വെള്ള എരിക്കിന്‍ പൂവ്, ഒരു കുരുമുളക്, ഒരു ഗ്രാം ചുക്ക്, ഒരു തിപ്പലി എന്നിവ വെറ്റിലയില്‍ പൊതിഞ്ഞ് ചവച്ച് ഇറക്കിയാല്‍ മതിയാകും.