Sunday, August 24, 2014

മഞ്ഞപ്പിത്തം

ബില്ലിറൂമിൻ 5 ഒക്കെ എത്തിനിൽക്കുമ്പോൾ കൊടുക്കാവുന്ന ഒരു മരുന്നു. ഗൃഹവൈദ്യമാണു. അമ്മമാരും മുത്തശ്ശിമാരുമൊക്കെ ചെയ്തിരുന്നതു.

1.വെളുത്താവണക്കിൻ തളിരു




2.ഒരുവേരന്റെ തളിരു. ഇതിനു വേലിപ്പരുത്തി, തീട്ടപ്പരുത്തി എന്നൊക്കെ ചിലയിടങ്ങളിൽ പറയും
3.വരിക്കപ്ലാവിന്റെ പഴുത്തയില, ഞെട്ടുസഹിതം


ഇവ മൂന്നും സമമായി എടുത്തു നന്നായി അരക്കണം. അരച്ചെടുത്തു കഴിയുമ്പോൾ ഒരു നെല്ലിക്കാവലുപ്പം ഉണ്ടാകണം. സൂര്യനുദിക്കുന്നതിനു മുൻപായി കിഴക്കോട്ട് തിരിഞ്ഞ് നിന്നു പരദേവതകളെ മനസിൽ വിചാരിച്ചുകൊണ്ടും, ഇപ്പോൾ ഉണ്ടായിട്ടുള്ള വ്യാധിമാറിപ്പോകണമെന്നു ആഗ്രഹിച്ചുകൊണ്ടും സേവിക്കണം. മൂന്നാം നാൾ രോഗമുണ്ടെന്നു തോന്നിയാൽ വീണ്ടും ഒരിക്കൽക്കൂടി കഴിക്കണം. ഏഴാംനാളിലും ആവർത്തിക്കുന്നതു നന്നായിരിക്കും.

പഥ്യം : മരുന്നു സേവിച്ചു കഴിഞ്ഞാൽ അടുത്ത 5 മണിക്കൂർ നേരം കട്ടിയാഹാരമൊന്നും കഴിക്കരുതു. നേർപ്പിച്ച പാലോ, ഉപ്പിടാതെ കഞ്ഞിവെള്ളമോ കുടിക്കാം. മരുന്നു പിടിച്ചെന്നു ബോദ്ധ്യമായാൽ നിലമ്പരണ്ട, ചെറുപുള്ളടി എന്നു ചില പ്രദേശങ്ങളിൽ പറയും,
കിഴികെട്ടി കഞ്ഞിവെച്ചു കുടിക്കണം. 60 ഗ്രാം ചെറുപുള്ളടി നന്നായി ഉലച്ചുകഴുകി ചതച്ചെടുക്കണം. അതൊരു തുണിയിൽ കിഴി കെട്ടി പൊടിയരിയിട്ട് തിളയ്ക്കുന്നതിന്റെ കൂടെ വേവിക്കണം. കഞ്ഞിവാർക്കുമ്പോൾ കിഴി അതിൽ പിഴിഞ്ഞോഴിക്കുക. ഈ കഞ്ഞി വേണം രോഗി പഥ്യമായിക്കഴിക്കേണ്ടതു. മരുന്നു കഴിക്കുന്ന ദിവസങ്ങളിൽ രണ്ടു നേരവും, ബാക്കിയെല്ലാ ദിവസങ്ങളിൽ ഒരു നേരവുമായി 41 ദിവസം നിലമ്പരണ്ടക്കഞ്ഞി കഴിക്കേണ്ടതാണു. കരൾ രോഗം ഭയക്കുന്നവർ ഇതു ആഴ്ചയിൽ ഒന്നു വീതം കഴിച്ചാലും തരക്കേടില്ല.